പാലിയേറ്റീവ് കെയർ അംഗങ്ങൾക്ക് ഡോക്ടർ സരീഷ്ചന്ദ്രൻ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നു.

ചെറുതോണി: കഞ്ഞിക്കുഴി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് കെയർരോഗികൾക്ക് ആരോഗ്യ വകുപ്പും ജീവനക്കാരും ചേർന്ന് കഞ്ഞിക്കുഴി, വാഴത്തോപ്പ്, അറക്കുളം പഞ്ചായത്തിലെ ശയ്യാവലംബ രോഗികളിൽ അർഹതപ്പെട്ടവർക്ക് ഓണ കിറ്റ് നൽകി. കഞ്ഞിക്കുഴി സി.എച്ച് സിയിൽ നടത്തിയ ചടങ്ങിൽ കിറ്റുകൾ പാലിയേറ്റിവ് കെയർ യൂണിറ്റ് അംഗങ്ങൾക്ക് ഡോ സരീഷ് ചന്ദ്രൻ കൈമാറി ഹെൽത്ത് ഇൻസ്‌പെക്ടർ ലിൻ സൺ ഫിലിപ്പ്, ഹെഡ് നേഴ്സ് ലൈ ല കെ പി, പബ്ലിക് ഹെൽത്ത് നേഴ്സ് മോളി തൊമ്മൻ, സ്റ്റാഫ് സെക്രട്ടറി സാലി പി റ്റി, പാലിയേറ്റീവ് യൂണിറ്റ് ജീവനക്കാരായ കെ.എസ്.സിദ്ധു, സ്മിത സോമൻ എന്നിവർ പങ്കെടുത്തു.