മറയൂർ: കൊവിഡ്- 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലയൺ ക്ലബ് മറയൂർ പൊലീസ് സ്റ്റേഷനിലും ഓട്ടോ- ടാക്സികൾക്കും സാനിറ്റൈസർ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം മറയൂർ എസ്.ഐ ജി. അജയകുമാർ നിർവഹിച്ചു. പൊലീസ് സ്റ്റേഷനിൽ ഓട്ടോ സാനിറ്റൈസറിംഗ് സിസ്റ്റവും സ്ഥാപിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ് ജില്ലാ റീജിനല് സർവീസ് കോ- ഓർ‌ഡിനേറ്റർ സുരേഷ്, മറയൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ഉണ്ണികൃഷ്ണ പണിക്കർ, ട്രഷറർ ഗ്ലാഡ്സൺ കെ തോമസ് എന്നിവർ പങ്കെടുത്തു.