ഉടുമ്പന്നൂർ: ഉപ്പുകുന്നിൽ വിവിധ പാർട്ടികളിൽപ്പെട്ടവർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജൂബി കുന്നപ്പിള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, സംസ്ഥാന കൗൺസിൽ അംഗം തട്ടക്കുഴ രവി, തൊടുപുഴ മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. അബു, കെ.സി. സുന്ദരൻ, സി.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.