തൊടുപുഴ: യുവമോർച്ചയുടെ നേതൃത്വത്തിൽ ഉടുമ്പന്നൂർ അമയപ്രയിൽ ഉത്രാടകിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. അബു, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം ജോമോൻ ഉടുമ്പന്നൂർ , മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ ജസ്റ്റിൻ, കെ.സി. സുന്ദരൻ, ബിബിൻ, അനന്ദുകുട്ടി, സന്ദീപ് സോമൻ എന്നിവർ പങ്കെടുത്തു.