ഇടുക്കി: ഭൂമിപതിവ് നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസിന്റെ (എം)​ നേതൃത്വത്തിൽ ഇന്ന് ഓണനാളിൽ ഏഴാം ദിവസത്തെ റിലേ സത്യഗ്രഹം ഉപവാസസമരമായി നടത്തും. വർഗീസ് വെട്ടിയാങ്കൽ, സിനു വാലമ്മേൽ എന്നിവർ ഉപവാസം അനുഷ്ഠിക്കും. ഡി.സി.സി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. സമാപനയോഗം മുൻ എം.എൽ.എ. മാത്യു സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. നാളെ നടക്കുന്ന സത്യാഗ്രഹസമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി ഉദ്ഘാടനം ചെയ്യും. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് സാബു പരപരാകത്തും ഭാരവാഹികളും നേതൃത്വം നൽകും.