francis

ചെറുതോണി: ഹൈക്കോടതിവിധിയുടെ മറവിൽ നിർമ്മാണനിരോധനം ജില്ലയിലെ ജനങ്ങളുടെമേൽ മാത്രം അടിച്ചേൽപിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) നേതാവ് കെ. ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ ആറാം ദിവസത്തെ സമരം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 ഡിസംബർ 17ന് മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കണം. ജനങ്ങൾക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തി ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന വാഗ്ദാനം എട്ട് മാസമായിട്ടും പാലിക്കപ്പെട്ടിട്ടില്ലായെന്നത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ സത്യാഗ്രഹമനുഷ്ടിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, നേതാക്കളായ ജോർജ്ജ് കുന്നപ്പുഴ, ബേബി പതിപ്പള്ളി, നോബിൾ ജോസഫ്, എം. മോനിച്ചൻ, ജോയി കൊച്ചുകരോട്ട്, വർഗീസ് വെട്ടിയാങ്കൽ, വി.എ. ഉലഹന്നാൻ, എ.എസ്. ജയൻ, എം.ജെ.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.