kudayathur

കുടയത്തൂർ: കോളപ്ര നെല്ലാനിക്കൽ മോഹൻദാസിൻ്റെ വീട്ടിൽ അപൂർവ ഇനത്തിൽ പെട്ട വവ്വാലിനെ കണ്ടെത്തി.പെയിന്റഡ് ബാറ്റ് ഇനത്തിൽ പെട്ട വവ്വാലാണിത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികർക്ക് ഇതിനെ കൈമാറി. ഓറഞ്ച് നിറത്തിലുള്ള ഇത്തരം ഇനം അപൂർവ്വമായിട്ടാണ് കാണപ്പെടുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.