thadi

മറയൂർ: മൂന്നാഴ്ച്ചമുമ്പുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ മാറ്റാത്തത് സമീപത്തെ റോഡിനും പാലത്തിനും ഭീഷണിയായി. സഹായഗിരി നാച്ചിവയൽ റോഡ് കൂടവയൽ പാലത്തിൽ കഴിഞ്ഞ പ്രളയ വേളയിൽ രണ്ട് കൂറ്റൻ ഒഴുകിയെത്തി പാലത്തിനു കുറുകെ കിടന്നിരുന്നു. ഇവിടെയാണ് മഴയെത്തുടർന്ന് തെങ്ങ് ഉൾപ്പെടെ മരങ്ങൾ വേരോടെ പിഴുത് ഒഴുകിയെത്തി അടിഞ്ഞ് കൂടിയിരിക്കുന്നത്. പാലത്തിനടിയിലെ നീരൊഴുക്ക് തടസ്സപ്പെട്ട് കൽക്കെട്ടുകൾ ഇടിയുന്നതിനും വെള്ളം കെട്ടിനിന്ന് സമീപത്തെ കൂടവയൽ നാഗർപള്ളം റോഡ് ഇടിഞ്ഞ് ഇറങ്ങുന്നതിനും കാരണമായിരിക്കുകയാണ്. റോഡിൽ വെള്ളം കയറി സമീപത്തെ വീടുകളിൽ വെള്ളം നിറയുന്നതും പതിവാണ്. പാമ്പാറിന്റെ പോഷക നദിയായി ഇവിടെ ചെറിയ മഴയിൽത്തന്നെ ആറ്റിലെ നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ അടിയന്തരമായി ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്ന മരങ്ങൾ നീക്കം ചെയ്യണമെന്നും ഗതിമാറി ഒഴുകുന്ന പുഴയെ നേരെ ഒഴുക്കാനുള്ള ചാലുണ്ടാക്കി വിടണമെന്നുള്ളതുമാണ് പ്രദേശവാസികളുടെ ആവശ്യം.