കുടയത്തൂർ: കുടയത്തൂർ ശരംകുത്തി ഭാഗത്ത് യുവമോർച്ചയുടെ പുതിയ യൂണിറ്റ് രൂപികരിച്ചു. യുവമോർച്ച പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ വിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റായി രാഹുൽ പ്രസാദ് സെക്രട്ടറിമാരായി അദ്വൈത് സോമൻ, ആദർശ് രാജീവ് എന്നിവരെ തെരഞ്ഞെടുത്തു. യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ഗോകുൽ ഗോപിനാഥ്, മണ്ഡലം ജനറൽസെക്രട്ടറി അഭിജിത് വട്ടപ്പാറ എന്നിവർ യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലം സമിതി അംഗം ജിതിൻ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീരാജ് എന്നിവർ പങ്കെടുത്തു.