youth

തൊടുപുഴ: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ ജോലി ലഭിക്കാതെ മനംനൊന്ത് തിരുവന്തപുരത്ത് എസ്. അനു എന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധമാർച്ച് നടത്തി. രാജീവ് ഭവനിൽ നിന്നാരംഭിച്ച മാർച്ച് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്, പുളിമൂട്ടിൽ കവല ചുറ്റി തിരികെ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് അദ്ധ്യക്ഷത വഹിച്ചു. ടോമി പാലക്കൻ, കെ.എം. ഷാജഹാൻ, കെ.എ. ഷഫീക്, നാസർ പാലുമ്മൂടൻ, എം.കെ. മുജീബ്, ലിജോ എം. ജോസ്, ഷിനോ ഗോപിനാഥ്, അജിത് എം.ആർ, ജസ്റ്റിൻ സോജൻ മാത്യു, സി.എസ്. വിഷ്ണുദേവ്, ഫസൽ സുലൈമാൻ, അഫ്‌സിൻ ഫ്രാൻസിസ്, ജെയ്‌സൺ തോമസ്, അനസ് ജിമ്മി അൽത്താഫ് സുധീർ, ബ്ലെസൺ ബേബി, റഹ്മാൻ ഷാജി എന്നിവർ പ്രസംഗിച്ചു.