nadanpatt

രാജാക്കാട്: നാടൻ പാട്ടുകൾ എന്നും എക്കാലവും മലയോരനാടിന് ആവേശമാണ്. ഈആവേശം ഏറ്റെടുത്ത് സ്വന്തമായി പാട്ടുകളെഴുതി സംഗീതം നൽകി മലയാളത്തിന്സമ്മാനിക്കുകയാണ് കരിമലയിലെ സതീഷും കൂട്ടുകാരും. കുടിയേറ്റ ഗ്രാമമായ കരിമലയുടെ മുകളിലിരുന്ന് ഇവർ പാട്ടുകളെഴുതും. താളവും ഈണവും നൽകും.തങ്ങളുടെ പാട്ടുകൾ ജനങ്ങളിലേയ്‌ക്കെത്തിക്കാൻ ഏക ആശ്രയം സോഷ്യൽമീഡിയായാണ്. പാട്ടുകൾ ഹിറ്റായതോടെ സതീഷും കൂട്ടുകാരും ചേർന്ന് ഒരുമനാടൻപാട്ട് കൂട്ടായ്മയ്ക്ക് രൂപം നൽകി. ഇന്ന് ഇവരുടെനാടൻപാട്ടില്ലാതെ എന്ത് ആഘോഷമെന്നാണ് നാട്ടുകാരുടെ ചോദ്യം.പത്തുപേരുള്ള കൂട്ടായ്മ ഇന്ന് ഇടുക്കിയിലും മറ്റ് ജില്ലകളിലുമായി നിരവധിവേദികൾ പിന്നിട്ട് കഴിഞ്ഞു. എന്നാൽ കോവിഡ് പിടികൂടിയതോടെ ഇത്തവണത്തെഓണക്കാലം ആഘോഷമാക്കാൻ ഇവരുടെ പാട്ടില്ല. അതുകൊണ്ട് തന്നെ തിരുവോണത്തിന്സോഷ്യൽ മീഡിയായിലൂടെ പാട്ടുകളുമായി പ്രേക്ഷകരിലേയ്‌ക്കെത്താൻഒരുങ്ങുകയാണിവർ.