മുരിക്കാശേരി: ജീപ്പിടിച്ച് വൃദ്ധ മരിച്ചു. മുരിക്കാശേരി കൊച്ചുമലയിൽ സാറാമ്മയാ(85)ണ് മരിച്ചത്. ഇന്നലെ മുരിക്കാശേരി പഴയ വില്ലജ് ഓഫീസ് ജങ്ഷനിൽ വച്ചായിരുന്നു അപകടം. ഒരു ജീപ്പ് പിറകോട്ടു എടുക്കുന്നതിനിടെ യാദൃച്ഛികമായി തട്ടിവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാറാമ്മയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. മുരിക്കാശേരി പൊലീസ് കേസെടുത്തു.