ചെറുവത്തൂർ: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ടൗണിൽ മത്സ്യവിൽപ്പന നടത്തിയ രണ്ടു പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മടക്കര ടൗണിൽ ഒരു വാഹനത്തിൽ കൊണ്ടുവന്ന മത്സ്യ വിൽപ്പനക്കെതിരെയാണ് നടപടി. മുഹമ്മദ് റഷീദ്, മുഹമ്മദ് റയീസ് എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് മടക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നിയമ വിരുദ്ധമായ മീൻ വിൽപ്പനയും ആൾക്കൂട്ടവും ഉണ്ടായത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനെ ചിലർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.