കാസർകോട്: ബാങ്ക് ജീവനക്കാരായ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാങ്ക് താൽക്കാലികമായി അടച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ ഒരു ബാങ്കിലെ നാല് ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 25 ന് ശേഷം ബാങ്കിൽ എത്തി ഇടപാട് നടത്തിയവർ നീരിക്ഷണത്തിൽ നിൽക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കുറച്ച് ദിവസത്തേക്ക് ബാങ്ക് അടച്ചിടും. ജീവനക്കാർക്ക് എവിടെ നിന്നാണ് കൊവിഡ് പകർന്ന് കിട്ടിയതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.