corona

കണ്ണൂർ: ജില്ലയിൽ അഞ്ച് പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കും സമ്പർക്കം മൂലം രണ്ടുപേർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 35 പേർ കൂടി രോഗമുക്തി നേടി.
ബംഗളൂരുവിൽ നിന്നെത്തിയ പിണറായി സ്വദേശി 40കാരൻ, ചിറ്റാരിപറമ്പ് സ്വദേശി 21കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ. തൃപ്പങ്ങോട്ടൂർ സ്വദേശി 20കാരൻ, കണ്ണൂർ കോർപ്പറേഷനിലെ തിലാന്നൂർ സ്വദേശി 26കാരി എന്നിവർക്കാണ് സമ്പർക്കം മൂലം രോഗബാധയുണ്ടായത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് പരിയാരത്ത് താമസിക്കുന്ന അയ്യൻകുന്ന് സ്വദേശി 36കാരിയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവർത്തക.


ഇന്നലെ രോഗമുക്തരായവർ
പാലയാട് സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ കോർപ്പറേഷൻ സ്വദേശി 34കാരൻ, പാനൂർ സ്വദേശികളായ 25കാരൻ, 52കാരൻ, തലശ്ശേരി സ്വദേശി 39കാരൻ, കോട്ടയം മലബാർ സ്വദേശികളായ 21കാരൻ, 20കാരൻ, 14കാരൻ, ആർമി ആശുപത്രിയിലും, ആർമി സി.എഫ്.എൽ.ടി.സിയിലും, കേന്ദ്രീയ വിദ്യാലയത്തിലുമായി ചികിത്സയിലായിരുന്ന 28 ഡി.എസ്.സി ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.

30598 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 30598 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 29304 എണ്ണത്തിന്റെ ഫലം വന്നു. 1294 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിതർ 1386

രോഗമുക്തർ 925

നിരീക്ഷണത്തിൽ 9825