കാസർകോട്: ജില്ലയിൽ ഇന്നലെ 153 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ഇതിൽ 151 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രണ്ടുപേർ കർണാടകയിൽ നിന്നു വന്നവരാണ്.
ജില്ലയിൽ പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇന്നലെ ഉണ്ടായത്. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 28 പേർ രോഗമുക്തി നേടി. തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റഹ്മാന്റെ (72) മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കാസർകോട് മധൂർ പഞ്ചായത്തിൽ മാത്രം ഇന്നലെ 23 പേർക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. കുമ്പള, മംഗൽപാടി പഞ്ചായത്തുകളിൽ 18 വീതവും ചെങ്കള പഞ്ചായത്തിൽ 12 പേർക്കും രോഗബാധയുണ്ടായി. മഞ്ചേശ്വരം, മൊഗ്രാൽ പുത്തൂർ, ഉദുമ പഞ്ചായത്തുകളിൽ 10 വീതം ആളുകൾക്ക് കൊവിഡ് പോസിറ്റീവ് ആയി.
ചെമ്മനാട് പഞ്ചായത്തിൽ എട്ടുപേർക്കും കാസർകോട് നഗരസഭയിൽ ഏഴ് പേർക്കും വൊർക്കാടിയിൽ ആറു പേർക്കും ബദിയടുക്ക, മീഞ്ച, പുത്തിഗെ പഞ്ചായത്തുകളിൽ നാല് വീതവും തൃക്കരിപ്പൂർ പഞ്ചായത്തിലും നീലേശ്വരം നഗരസഭയിലും മൂന്ന് വീതം ആളുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കയ്യൂർ ചീമേനി, പൈവളികെ, ബേഡഡുക്ക പഞ്ചായത്തുകളിൽ രണ്ട് വീതവും പടന്ന, എൻമകജെ, ചെറുവത്തൂർ, അജാനൂർ, കുറ്റിക്കോൽ , പുല്ലൂർ പെരിയ, കാഞ്ഞങ്ങാട് നഗരസഭ ഒന്നുവീതവും ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
28 പേർക്ക് രോഗമുക്തി
പരവനടുക്കം സി.എഫ്.എൽ.ടി.സിയിൽ നിന്ന് മൂന്നുപേരും, പടന്നക്കാട് കാർഷിക കോളേജ് സി.എഫ്.എൽ.ടി.സിയിൽ നിന്ന് നാലുപേരും, പടന്നക്കാട് സി.യു.കെ ഓൾഡ് കാമ്പസ് സി.എഫ്.എൽ.ടി.സിയിൽ നിന്ന് 11 പേരും വിദ്യാനഗർ സി.എഫ്.എൽ.ടി.സിയിൽ നിന്ന് 10 പേരും ഇന്നലെ രോഗമുക്തരായി.
നിരീക്ഷണത്തിൽ 3613 പേർ