കാസർകോട്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജനപ്രതിനിധികൾ ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സത്യാഗ്രഹമിരിക്കും. ഡി.സി.സി ഓഫീസിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹത്തിൽ കെ.പി. കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, പി.എ. അഷറഫലി, കേരള കോൺഗ്രസ് നേതാവ് അബ്രഹാം തോണക്കര എന്നിവർ സത്യാഗ്രഹമനുഷ്ഠിക്കും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എം.സി. കമറുദ്ദീൻ എം.എൽ.എ എന്നിവരും ഘടകകക്ഷി നേതാക്കളും അവരവരുടെ വീടുകളിൽ സത്യാഗ്രഹമിരിക്കും.