കാഞ്ഞങ്ങാട്: പാണത്തൂർ ദേശീയപാതയിൽ ആനന്ദാശ്രമത്തിന് സമീപം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കാഞ്ഞങ്ങാടിന്റെ പുതിയ ആസ്ഥാന മന്ദിരമായ ഐ.എം.എ ഹൗസ് മന്ത്രി ഇ. ചന്ദ്രശേഖൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ജി. പൈ അദ്ധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ വി.വി രമേശൻ, നാരായണ പ്രദീപ് , ഡോ. സുരേഷ് ബാബു, ഡോ. ടി.വി പത്മനാഭൻ, ഡോ. എൻ രാഘവൻ എന്നിവർ സംസാരിച്ചു. ഡോ. വി അഭിലാഷ് സ്വാഗതവും ഡോ. പ്രവീൺ അറോറ നന്ദിയും പറഞ്ഞു.

മുന്നൂറോളം പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ, ഭക്ഷണശാല, പാർക്കിംഗ് ഏരിയ, കളി സ്ഥലം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോൺഫറൻസ് ഹാളും, ഭക്ഷണശാലയും പൊതുജനങ്ങൾക്കായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9847400201.