തളിപ്പറമ്പ്: തളിപ്പറമ്പ്- പിലാത്തറ ദേശീയപാതയിലെ കടകൾ ചൊവ്വാഴ്ച മുതൽ അടച്ചിടും. കൊവിഡ് ഭീതിയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് മുതൽ പത്തു വരെയുള്ള ദിവസങ്ങളിൽ പരിയാരം മെഡിക്കൽ കോളേജ് മുതൽ പിലാത്തറ പീരക്കാംതടം വരെയുള്ള ദേശീയപാതയ്ക്ക് സമീപത്തുള്ള കടകളും മറ്റുള്ള വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നത്.
മെഡിക്കൽ സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി ജനത്തിന് അത്യാവശ്യ സാധാനങ്ങൾ വാങ്ങുന്നതിനായി ഇന്ന് രാവിലെ 7 മുതൽ 5 വരെ ഈ പ്രദേശങ്ങളിലെ കടകൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാം. കൊവിഡ് സമ്പർക്ക രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചെറുതാഴം, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്ക് ജനത്തിന്റെ വരവ് കുറക്കുവാനാണ് അടിയന്തര നടപടികൾ സ്വീകരിക്കുന്നത്.