കാസർകോട്: കഞ്ചാവ് കടത്തിയ സംഭവത്തിൽ യുവാക്കളെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ ഇല്ലംമൂല കെ. മഹറൂഫ് (32), വായന്തോട് സി. റമീസ് (30) എന്നിവരെയാണ് കാസർകോട് ഇൻസ്‌പെക്ടർ പി. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. സി.ഐയും സംഘവും കറന്തക്കാട് ഫയർഫോഴ്സ് സ്റ്റേഷന് മുന്നിലെ റോഡരികിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ കുമ്പള ഭാഗത്ത് നിന്നും അമിതവേഗതയിൽ എത്തിയ ജീപ്പ് കൈകാണിച്ച് നിർത്തി പരിശോധിക്കുകയായിരുന്നു. കെട്ടുകളാക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരിൽ നിന്നും 17,000 രൂപയും പിടിച്ചെടുത്തു.