കണ്ണൂർ: ആർദ്രം മിഷനിൽ ഉൾപ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്ന പദ്ധതിയുടെ മൂന്നാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷയാകും. വീഡിയോ കോൺഫറൻസിൽ രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എം.എൽ.എമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടക്കും.
ജില്ലയിൽ നിന്നും പുളിങ്ങോം, എരമം കുറ്റൂർ, കഞ്ഞിമംഗലം, ഉദയഗിരി, ചിറക്കൽ, എളയാവൂർ, കൂടാളി, അഞ്ചരക്കണ്ടി എന്നീ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 11 ഉം രണ്ടാം ഘട്ടത്തിൽ ആറും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു.