corona

തൃക്കരിപ്പൂർ: ചന്തേര പൊലീസ് സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ ആലപ്പടമ്പ് സ്വദേശിയായ ഇയാൾ കഴിഞ്ഞ 30 ന് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതേത്തുടർന്ന് സി.ഐ, എസ്.ഐ. അടക്കം ഇരുപതോളം പൊലീസുകാർ നിരീക്ഷണത്തിലായി. അടുത്ത ദിവസം തന്നെ ഇവരുടെ ആന്റിജൻ ടെസ്റ്റു നടത്തുമെന്നാണ് അറിയുന്നത്.

ചെറുവത്തൂരിൽ കടകൾ തുറക്കാം

ചെറുവത്തൂർ ടൗണിലെ പഴം വ്യാപാരിക്ക് കൊവിഡ‌് സ്ഥിരീകരിച്ചതിനെ തുടർന്ന‌് ഏർപ്പെടുത്തിയ ലോക്ക‌്ഡൗൺ അവസാനിച്ചു. തിങ്കളാഴ‌്ച മുതൽ ടൗണിലെ കടകളും മറ്റുസ്ഥാപനങ്ങളും നിലവിലുള്ള ചട്ടങ്ങൾക്ക‌് അനുസരിച്ച് തുറന്ന‌ു പ്രവർത്തിക്കാമെന്ന‌് പഞ്ചായത്ത‌് പ്രസിഡന്റ‌് മാധവൻ മണിയറ അറിയിച്ചു. എന്നാൽ കൊവിഡ‌് സമ്പർക്ക ഭീഷണിയെ തുടർന്ന‌് നേരത്തേ പൂട്ടിയ കടകൾ ഈ മാസം നാലിന‌് മാത്രമേ തുറന്ന‌ു പ്രവർത്തിക്കാൻ പാടുള്ളൂ.

ചന്തേര പൊലീസ‌് സ‌്റ്റേഷൻ പരിധിയിൽ 144 നിലനിൽക്കുന്നതിനാൽ കളക്ടറുടെ നിർദേശ പ്രകാരമുള്ള രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ തന്നെയായിരിക്കും പ്രവർത്തന സമയം.