കാസർകോട്: ജില്ലയിൽ 113 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒമാനിൽ നിന്നുവന്ന പനത്തടി സ്വദേശി 38 കാരൻ, ഹോങ്കോങ്ങിൽ നിന്നുവന്ന ചെമ്മനാട് സ്വദേശി 40 കാരൻ, ഖത്തറിൽ നിന്നുവന്ന കാഞ്ഞങ്ങാട്ടെ 21,44 വയസുള്ള പുരുഷന്മാർ എന്നിവർക്കും ത്രിപുരയിൽ നിന്നുവന്ന കിനാനൂർ സ്വദേശി 46 കാരൻ, ബംഗളൂരൂവിൽ നിന്നുവന്ന കോടോംബേളൂർ സ്വദേശി 23 കാരൻ, തൃക്കരിപ്പൂർ സ്വദേശി 38 കാരൻ, മഹാരാഷ്ട്രയിൽ നിന്നുവന്ന ഉദുമ സ്വദേശി 52 കാരൻ എന്നിവർക്ക് ഇന്നലെ കൊവിഡ് പോസിറ്റീവായത്.
അജാനൂർ രണ്ട്, ചെമ്മനാട് 18, ചെങ്കള ആറ്, കള്ളാർ ഒന്ന്, കാഞ്ഞങ്ങാട് ഏഴ്, കാറഡുക്ക ഒന്ന്, കാസർകോട് 29, കയ്യൂർ ചീമേനി രണ്ട്, കിനാനൂർ കരിന്തളം ഒന്ന്, കോടോം ബേളൂർ ഒന്ന്, മടിക്കൈ ഒന്ന്, മംഗൽപാടി ഒന്ന്, മഞ്ചേശ്വരം രണ്ട്, മീഞ്ച ഒന്ന്, മുളിയാർ രണ്ട്, നീലേശ്വരം ഒന്ന്, പടന്ന മൂന്ന്, പള്ളിക്കര രണ്ട്, പനത്തടി രണ്ട്,പുല്ലൂർ പെരിയ ഒന്ന്, തൃക്കരിപ്പൂർ 18, ഉദുമ എട്ട്, വലിയപറമ്പ ഒന്ന്, വെസ്റ്റ് എളേരി ഒന്ന്, കങ്കോൽ (കണ്ണൂർ) ഒന്ന് എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ
കണക്ക്.