കണ്ണൂർ: ജില്ലയിൽ 16 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മസ്‌കറ്റിൽ നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയ മൂന്നുപേർക്കും പരിയാരം ഗവ.മെഡിക്കൽ കോളേജ് ക്ലസ്റ്ററിലെ ഏഴ് പേരുൾപ്പെടെ ഒമ്പത് ആരോഗ്യപ്രവർത്തകർക്കും സമ്പർക്കത്തിലൂടെ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മസ്‌കറ്റിൽ നിന്നെത്തിയ തൃച്ചംബരം സ്വദേശി 27കാരനും കർണാടകയിൽ നിന്നെത്തിയ ചെറുപുഴ സ്വദേശി 22കാരനും പാനൂർ സ്വദേശി 41കാരനും ബംഗളൂരുവിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 27കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ചെറുതാഴം എഫ്.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ചെറുതാഴം സ്വദേശി 43കാരൻ, ആംസ്റ്റർ മിംസിലെ ഹൗസ് കീപ്പർ കാവുംഭാഗം സ്വദേശി 43കാരി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഫാം ഡി വിദ്യാർഥി കോഴിക്കോട് സ്വദേശി 24കാരി, സ്റ്റാഫ് നഴ്സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 37കാരി, ഹൗസ് സർജന്മാരായ ആലക്കോട് സ്വദേശി 24കാരി, മലപ്പുറം സ്വദേശി 24കാരി, ബി.ഡി.എസ് വിദ്യാർഥികളായ താഴെ ചൊവ്വ സ്വദേശി 23കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 24കാരൻ, 19കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.
കോട്ടയം മലബാർ സ്വദേശി 45കാരി, അഞ്ചരക്കണ്ടി സ്വദേശി 25കാരൻ, മലബാർ ട്രേഡിംഗ് ക്ലസ്റ്ററിൽ ഉൾപ്പെട്ട കൂത്തുപറമ്പ് സ്വദേശി രണ്ടു വയസുകാരൻ എന്നിവർക്കാണ് സമ്പർക്കം മൂലം രോഗബാധ ഉണ്ടായത്.
31510 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 31510 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 30400 എണ്ണത്തിന്റെ ഫലം വന്നു. 1110 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിതർ 1402
നിരീക്ഷണത്തിൽ 9918
പുതിയ കണ്ടെയ്ൻമെന്റ് സോൺ
ചെറുപുഴ 6, പാനൂർ 18, പെരളശ്ശേരി 6, ചെറുതാഴം 6, 15, കോട്ടയം മലബാർ 12, അഞ്ചരക്കണ്ടി 9