തളിപ്പറമ്പ്: സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിൽ കഴിയവെ വീട്ടിലേയ്ക്ക് മുങ്ങിയ പ്രവാസിക്കെതിരെ കേസെടുത്തു . മോറാഴ പാളിയത്തുവളപ്പിലെ പി.പി. രജിത്തിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രജിത്ത് വീട്ടിലെത്തിയതായി കണ്ടെത്തി. മുറി വിട്ട് വീട്ടിലേക്ക് മാറുന്ന കാര്യം ആരോഗ്യ വകുപ്പ് അധികൃതരെ പോലും അറിയിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ 28 നാണ് രജിത്ത് സൗദിയിൽ നിന്നും നാട്ടിലെത്തിയത്. വയോധികരമായ മാതാപിതാക്കളും രോഗിയായ സഹോദരനും വീട്ടിൽ ഉള്ളതിനാൽ ഇയാൾ തളിപ്പറമ്പിലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് രജിത്ത് അവിടെ ഇല്ലെന്ന കാര്യം അറിഞ്ഞത്. തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഇയാൾക്കെതിരെ കേസ് എടുക്കുകയായിരുന്നു.