കണ്ണൂർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എൽ.ആർ.ആർ.പി)യുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷനാകും. ജില്ലയിൽ പദ്ധതിയിലുൾപ്പെട്ട മാടായി പഞ്ചായത്തിലെ കോഴിബസാർ ജമാഅത്ത് എച്ച്.എസ്.എസ് റോഡിന്റെ ഉദ്ഘാടനം പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ ഓൺലൈനായി നടക്കും. കോർപ്പറേഷൻ, നഗരസഭാ പരിധികളിലുൾപ്പെടെ 73 കോടി രൂപ ചെലവിട്ട് 404 റോഡ് പ്രവൃത്തികളാണ് ജില്ലയിൽ നടപ്പാക്കുന്നത്.