kadappuram-
നെല്ലിക്കുന്ന് കടപ്പുറം

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്തെ 24 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി. വെള്ളിയാഴ്ച്ച 54 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് ഇവിടെ 24 പേർക്ക് കൊവിഡ് പോസിറ്റീവായത്.

പ്രവാസികൾക്കും മൽസ്യതൊഴിലാളികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഈ മേഖല കണ്ടെയ്‌മെന്റ് സോണാക്കി.തായലങ്ങാടി ജംഗ്ഷൻ വഴി കസബയിലേക്ക് പോകുന്ന പള്ളംറോഡും നെല്ലിക്കുന്ന് കടപ്പുറം റോഡും അടച്ചു. നെല്ലിക്കുന്ന് പാലത്തിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.