സമ്പർക്കം 57, രോഗമുക്തി 51
കാസർകോട്: ജില്ലയിൽ 66 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ചു പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാലു പേർ വിദേശത്ത് നിന്നെത്തിയവരുമാണ്.
തൃക്കരിപ്പൂർ സ്വദേശിനി 33 കാരി, ബെള്ളൂർ സ്വദേശികളായ 10 വയസുള്ള ആൺകുട്ടി, 35 കാരൻ, 53 കാരി, ചെമ്മനാട് സ്വദേശികളായ 48, 24 , 22, 22വയസുള്ള പുരുഷന്മാർ, ചെറുവത്തൂർ സ്വദേശികളായ 37, 75 വയസുള്ള പുരുഷന്മാർ, 46 കാരി, കള്ളാർ സ്വദേശി 37 കാരൻ, കാഞ്ഞങ്ങാട്ടെ 35 കാരൻ, 18, 42 വയസുള്ള സത്രീകൾ, കാറഡുക്കയിലെ 40, 50 വയസുള്ള പുരുഷന്മാർ, 30,28, 63 വയസുള്ള സ്ത്രീകൾ, 10,7, 3 വയസുള്ള പെൺകുട്ടികൾ, കിനാനൂർ കരിന്തളം സ്വദേശി 23 കാരി, കാസർകോട്ടെ 43, 32, 49, 38, വയസുള്ള പുരുഷന്മാർ, 30, 52, 58,31, 31, 50. 8 വയസുള്ള സ്ത്രീകൾ, കുമ്പളയിലെ 17, 25 വയസുള്ള സ്ത്രീകൾ, ഒമ്പത് വയസുള്ള ആൺകുട്ടി, മധുർ സ്വദേശി 50 കാരൻ, മംഗൽപാടി സ്വദേശി 18 കാരി, നീലേശ്വരം സ്വദേശി 35 കാരൻ, പള്ളിക്കരയിലെ 38, 50, 33 വയസുള്ള സത്രീകൾ, 17 കാരൻ, ഉദുമയിലെ 30, 50, 31 വയസുള്ള സത്രീകൾ, രണ്ട് വയസുള്ള ആൺകുട്ടി, വോർക്കാടിയിലെ 17 കാരൻ, 47 കാരി, കുമ്പളയിലെ ഒരു കുട്ടി എന്നിവർക്കാണ് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്.
നീലേശ്വരത്തെ 22 കാരൻ, കാസർകോട്ടെ 29 കാരൻ, കുമ്പളയിലെ 41 കാരൻ, ചെറുവത്തൂരിലെ 35 കാരൻ, കുംബഡാജെയിലെ 25 കാരൻ എന്നിവരുടെ ഉറവിടം വ്യക്തമല്ല.
കാറഡുക്കയിലെ 65 കാരി, കാസർകോട്ടെ 49 കാരൻ, കുമ്പളയിലെ 33 കാരൻ, ബദിയഡുക്കയിലെ 24 കാരി, കാറഡുക്കയിലെ 72 കാരൻ, 58 കാരൻ, കുംബഡാജെയിലെ 34 കാരി, പിലിക്കോട്ടെ 38കാരൻ, കിനാനൂർ കരിന്തളത്തെ 40 കാരൻ എന്നിവരാണ് മറ്റിടങ്ങളിൽ നിന്നെത്തി രോഗബാധിതരായവർ.
നിരീക്ഷണത്തിൽ 4044
രോഗമുക്തരായവർ
പടന്നക്കാട് സി.യു.കെ സി.എഫ്.എൽ.ടി.സിയിൽ നിന്ന് 13 പേരും പാലത്തടം സി.എഫ്.എൽ.ടി.സിയിൽ നിന്ന് മൂന്നു പേരും മഞ്ചേശ്വരം ഗോവിന്ദപൈ സി.എഫ്.എൽ.ടി.സിയിൽ നിന്ന് 31 പേരും ഉദയഗിരി സി.എഫ്.എൽ.ടി.സിയിൽ നിന്ന് ഒരാളും വിദ്യാനഗർ സി.എഫ്.എൽ.ടി.സിയിൽ നിന്ന് ഒരാളും പരവനടുക്കം സി.എഫ്.എൽ.ടി.സിയിൽ നിന്ന് ഒരാളും എറണാകുളം ആശുപത്രിയിൽ നിന്ന് ഒരാളുമടക്കം 51 പേർക്ക് കൊവിഡ് നെഗറ്റീവായി.