corona

കണ്ണൂർ: ജില്ലയിൽ 37 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ വിദേശത്തു നിന്നും 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി.
മസ്‌കറ്റിൽ നിന്നെത്തിയ അയ്യൻകുന്ന് സ്വദേശി 45കാരനും ദമാമിൽ നിന്നെത്തിയ ചെറുകുന്ന് സ്വദേശി 61കാരനുമാണ് വിദേശത്ത് നിന്ന് എത്തിയവർ.
ബംഗളൂരുവിൽ നിന്നെത്തിയ കുറ്റ്യാട്ടൂർ സ്വദേശി 30, പാനൂർ സ്വദേശി 15, മട്ടന്നൂർ സ്വദേശി 25, കണ്ണൂർ സ്വദേശി 61, പാനൂർ സ്വദേശി 49, മുഴപ്പിലങ്ങാട് സ്വദേശി 24, ബെൽഗാമിൽ നിന്നെത്തിയ തില്ലങ്കേരി സ്വദേശി 15, മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെങ്ങളായി സ്വദേശികളായ 13കാരി, 17കാരി, ബിഹാറിൽ നിന്നെത്തിയ പടിയൂർ സ്വദേശി 30, നാഗാലാന്റിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 37, മംഗലാപുരത്തു നിന്നെത്തിയ ചിറക്കൽ സ്വദേശി 63 എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
ചിറ്റാരിപ്പറമ്പ സ്വദേശിനി 30, ചെങ്ങളായി സ്വദേശി 68, ചെമ്പിലോട് സ്വദേശിനി 39, മുണ്ടേരി സ്വദേശിനി 39, മുഴക്കുന്ന് സ്വദേശിനി 23, മലപ്പട്ടം സ്വദേശി 58, ചിറക്കൽ സ്വദേശി 75, പടിയൂർ സ്വദേശികളായ 85കാരി, 18കാരൻ, അഞ്ചരക്കണ്ടി സ്വദേശികളായ 33കാരൻ, 40കാരൻ, കീഴല്ലൂർ സ്വദേശി 10 വയസുകാരി, തളിപ്പറമ്പ സ്വദേശി 79, അഞ്ചരക്കണ്ടി സ്വദേശി 24, കുറുമാത്തൂർ സ്വദേശി 67, പിണറായി സ്വദേശി 51, കടന്നപ്പള്ളി സ്വദേശിനി 61, ചപ്പാരപ്പടവ് സ്വദേശി 30, സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ മലപ്പട്ടം സ്വദേശി 55എന്നിവർക്കാണ് സമ്പർക്കം മൂലം രോഗബാധ ഉണ്ടായത്.
ആംസ്റ്റർ മിംസിൽ സ്റ്റാഫ് നഴ്സുമാരായ നടുവിൽ സ്വദേശി 26 കാരി, ചപ്പാരപ്പടവ് 32കാരി, ഫാർമസിസ്റ്റ് കണ്ണൂർ സ്വദേശി 24കാരൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ കാസർകോട് സ്വദേശി 51കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.

കൊവിഡ് ബാധിതർ 1439
നിരീക്ഷണത്തിൽ 9686

31880 സാംപിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 31880 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 31034 എണ്ണത്തിന്റെ ഫലം വന്നു. 846 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.