corona

കണ്ണൂർ: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 25 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1000 ആയി. 432 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
തളിപ്പറമ്പ് സ്വദേശി 24കാരി, ആരോഗ്യപ്രവർത്തകരായ 29കാരി, 27കാരി, 24കാരൻ, 21കാരി, 24കാരൻ, പെരളശ്ശേരി സ്വദേശി 20കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 37കാരൻ, 21കാരൻ, 27കാരി, കല്ല്യാശ്ശേരി സ്വദേശി 22കാരി, പയ്യാവൂർ സ്വദേശി 34കാരി, തലശ്ശേരി സ്വദേശി 26കാരി, എരമം കുറ്റൂർ സ്വദേശി 35കാരി, ആരോഗ്യ പ്രവർത്തകൻ 24കാരൻ, കണ്ണൂർ കോർപ്പറേഷൻ സ്വദേശി 42കാരൻ, കതിരൂർ സ്വദേശികളായ ഒരു വയസ്സുകാരൻ, 52കാരി, 65കാരൻ, 33കാരൻ, തലശ്ശേരി സ്വദേശികളായ എട്ടുവയസ്സുകാരൻ, 45കാരി, 19കാരി, 49കാരി, 17കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.

കണ്ടെയ്ൻമെന്റ് സോൺ 21

പാനൂർ 8, പയ്യന്നൂർ 2, ചെറുകുന്ന് 6, ചിറക്കൽ 22, മട്ടന്നൂർ 13, പടിയൂർ കല്ല്യാട് 1, ചെങ്ങളായി 1, തില്ലങ്കേരി 7,
കണ്ണൂർ കോർപ്പറേഷൻ 39, മലപ്പട്ടം 7, നടുവിൽ 2, ചപ്പാരപ്പടവ് 10, ചിറ്റാരിപറമ്പ 7, മണ്ടേരി 1, ചെമ്പിലോട് 3, ശ്രീകണ്ഠാപുരം 26, ചപ്പാരപ്പടവ് 13, ചെങ്ങളായി 10, മുഴക്കുന്ന് 11, കുറുമാത്തൂർ 3, പിണറായി 11