കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം ടൗണും, കിഴവക്കാൽ മേഖലയും ഇന്നു മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും. കിഴവാക്കൽ സ്വദേശിനിയായ സ്ത്രീക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ശക്തമായ നടപടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് സ്ത്രീക്ക് രോഗം കണ്ടെത്തിയത്. ഉറവിടം വ്യക്തമായിട്ടില്ല. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ഏഴാം വാർഡ് ഹോട്ട് സ്പോട്ടായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത്തല കൊവിഡ് അവലോകന യോഗത്തിലാണ് കണ്ണവം ടൗൺ അടച്ചിടാനുള്ള തീരുമാനമെടുത്തത്.