കണ്ണൂർ: തദ്ദേശ റോഡ് പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡ് നവീകരണ പ്രവൃത്തിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 20 ലക്ഷം ചെലവിൽ നവീകരിക്കുന്ന മാടായി പഞ്ചായത്തിലെ കോഴിബസാർ എസ്ബിഐ ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ റോഡിന്റെ പ്രവൃത്തിക്കാണ് തുടക്കമിട്ടത്. പുതിയങ്ങാടി ജമായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ടി.വി രാജേഷ് എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു.
73 കോടി രൂപ ചെലവിട്ട് 404 റോഡ് പ്രവൃത്തികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, മാടായി പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി, പഞ്ചായത്തംഗം അഷ്റഫ് മമ്മൻ, ഡി.ഡി.പി.ടി ജെ അരുൺ, എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.എം ബിജോയ്, കല്യാശേരി സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ യു.വി രാജീവൻ, മാടായി സെക്ഷൻ അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മാടായി പഞ്ചായത്ത് സെക്രട്ടറി കെ.ബി ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.