കണ്ണൂർ: ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കെതിരെ കർശന നടപടികളുമായി പൊലീസ് മുന്നോട്ട്. ജില്ലയിൽ പലഭാഗങ്ങളിലും കച്ചവട സ്ഥാപനങ്ങളും, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, മീൻ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സാമൂഹ്യ അകലം പാലിക്കാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതാണ് പൊലീസിനെ കടുത്ത നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നിരവധി ബാങ്കുകളും സൂപ്പർ മാർക്കറ്റുകളും പൊലീസ് ഇന്ന് അടപ്പിച്ചു. അടുത്ത ദിവസങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നല്കിയിട്ടുണ്ട്. പല സ്ഥാനങ്ങളും സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായും അത്തരം സ്ഥാപനങ്ങളിൽ വരുന്നവർ മാസ്‌ക് ഉപയോഗിക്കാതെ ഇടപെടുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.