തലശ്ശേരി: സംസ്ഥാന ഹൈവേ കണ്ണൂർ-കോഴിക്കോട് അതിർത്തിയായ പെരിങ്ങത്തൂർ പാലം രാത്രികാലങ്ങളിൽ ചങ്ങല പൂട്ട് ഉപയോഗിച്ച് അടച്ചിടുന്നതിനാൽ രാത്രികാലങ്ങളിൽ രോഗികൾ ദുരിതത്തിൽ. കഴിഞ്ഞദിവസം അടിയന്തര ചികിത്സക്കായി തലശ്ശേരി ആശുപത്രിയിൽ പോകേണ്ട ആംബുലൻസ് ചൊക്ലി പൊലീസ് സ്റ്റേഷനിൽ നിന്ന് താക്കോൽ കൊണ്ടുവന്നു തുറന്നു കൊടുക്കാൻ അരമണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നു. സംസ്ഥാനപാത അടച്ചിടുന്ന പൊലീസ് നടപടി അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് ജനകീയ വേദി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇ. മനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ചാത്തുക്കുട്ടി, ജതേഷ് വിജയൻ, ഗോവിന്ദൻ എടച്ചോളി, സത്യൻ കണ്ടോത്ത്, കെ.സി അനിത, പി. രാജൻ, ടി.കെ ബിന്ദു, കെ.സി രാമചന്ദ്രൻ, കെ.കെ മുകുന്ദൻ എന്നിവർ സംസാരിച്ചു.