കാസർകോട്: കൊവിഡ് 19 പശ്ചാത്തലത്തിൽ ട്രോളിംഗ് നിരോധനത്തിനു ശേഷം മടക്കര മത്സ്യബന്ധന തുറമുഖം തുറക്കുമ്പോൾ പ്രവേശനം കർശന നിയന്ത്രണങ്ങളോടെ മാത്രം. കൊവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും മത്സ്യവിപണനത്തിനുമുളള മാർഗ്ഗരേഖ പ്രകാരം ഹാർബറിനകത്തേക്ക് പ്രവേശനം മത്സ്യത്തൊഴിലാളികൾക്കും യാനത്തിൽ മത്സ്യബന്ധനത്തിന് പോകുന്ന ജോലിക്കാർക്കും മൊത്തം മത്സ്യകച്ചവടക്കാർക്കും മാത്രമാകും.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. സതീശൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീഷ്, മത്സ്യഫെഡ് ജില്ലാ ഓഫീസർ കെ.എച്ച്. ഷെരീഫ്, കോസ്റ്റൽ എസ്.ഐ. ടി.കെ. മുകുന്ദൻ, വാർഡ് മെമ്പർ ടി.രവീന്ദ്രൻ, ഫിഷറീസ് സീനിയർ കോഓപ്പറേറ്റിവ് ഇൻസ്‌പെക്ടർ സി.പി. ഭാസ്‌ക്കരൻ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങളായ മൂത്തൽ കണ്ണൻ, ഷാജി, സി.എ.അമ്പാടി തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചിരുന്നു.

നിബന്ധനകൾ

ചില്ലറ വില്പന അനുവദിക്കില്ല

ചെറുകിട വിതരണകാർക്കും തലചുമടായി വിൽക്കുന്നവർക്കും പ്രവേശനമില്ല

മത്സ്യം മടക്കര, കാടങ്കോട് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സന്നദ്ധ സംഘടനകൾ നിയന്ത്രിത വിലയിൽ മത്സ്യമാർക്കറ്റുകളിൽ ഓർഡർ പ്രകാരം എത്തിക്കും

ഹാർബറിൽ മത്സ്യലേലമില്ല

കണ്ടെയ്‌മെന്റ് സോണിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നവർക്ക് പ്രവേശനമില്ല