corona

കാസർകോട്: ജില്ലയിൽ 128 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുൾപ്പെടെ 119 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. അഞ്ചു പേർ വിദേശത്തു നിന്നും നാലു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കാസർകോട് നഗരസഭയിൽ മാത്രം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അതേസമയം ഇന്നലെ 113 പേർക്ക് ഇന്നലെ രോഗം ഭേദമായി.

കാസർകോട് നഗരസഭയിലെ 44 കാരി, 25 കാരൻ, മെഗ്രാൽപുത്തൂരിലെ 23 കാരൻ, അജാനൂരിലെ 44 കാരൻ, പള്ളിക്കരയിലെ 39 കാരൻ എന്നിവർ വിദേശത്ത് നിന്നും കാസർകോട്ടെ 54, 42 വയസുള്ള പുരുഷന്മാർ, പള്ളിക്കരയിലെ 14 കാരൻ, 16 കാരി എന്നിവർ അന്യസംസ്ഥാനത്തു നിന്നും വന്നവരാണ്.

ബേഡഡുക്കയിലെ 31 കാരി, മംഗൽപാടിയിലെ 47 കാരൻ, 25 കാരി, മീഞ്ചയിലെ 62 കാരൻ, മധൂരിലെ 32 കാരൻ, മൂന്ന് വയസുകാരി, കാസർകോട്ടെ 45 കാരൻ, വെസ്റ്റ് എളേരിയിലെ 24 കാരൻ, പള്ളിക്കരയിലെ 19 കാരൻ എന്നിവരുടെ ഉറവിടം വ്യക്തമല്ല.

കാസർകോട് നഗരസഭയിലെ 32 സ്ത്രീകൾ, 16 പുരുഷന്മാർ, നീലേശ്വരം നഗരസഭയിലെ മൂന്നു പുരുഷന്മാർ,4 സ്ത്രീകൾ കിനാനൂർ കരിന്തളത്തെ 36 കാരി, തൃക്കരിപ്പൂരിലെ 61 കാരി, ബദിയഡുക്കയിലെ 25 കാരി, 11 മാസം പ്രായമുള്ള പെൺകുഞ്ഞ് കുമ്പളയിലെ 8 സ്ത്രീകൾ, 5 പെൺകുട്ടികൾ, രണ്ടു പുരുഷന്മാർ മീഞ്ചയിലെ 5 പുരുഷന്മാർ, 55 കാരി, ഒമ്പത് വയസുള്ള പെൺകുട്ടി, മംഗൽപാടിയിലെ 23, 35 വയസുള്ള സ്ത്രീകൾ മധൂരിലെ മൂന്നു പുരുഷന്മാർ, മടിക്കൈയിലെ 51 കാരൻ കുംബഡാജെയിലെ 32 കാരൻ, ചെങ്കളയിലെ 19 കാരൻ, ഉദുമയിലെ 23 കാരി, പള്ളിക്കരയിലെ മൂന്നു പുരുഷന്മാർ, 6 ആൺകുട്ടികൾ, 7 സ്ത്രീകൾ,രണ്ട് പെൺകുട്ടികൾ എന്നിവരാണ് സമ്പർക്കം വഴി രോഗബാധിതരായത്.

രോഗമുക്തർ 113

ചെങ്കളയിലെ 30 പേരും മംഗൽപാടി, കാറഡുക്ക, ബെള്ളൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ അഞ്ചുപേർ വീതവും, മീഞ്ച, കിനാനൂർ കരിന്തളം, മഞ്ചേശ്വരം, നീലേശ്വരം, കള്ളാർ, പൈവളിഗെ എന്നിവിടങ്ങളിലെ ഒരാൾ വീതവും, കാസർകോട്ടെ എട്ടുപേരും, ബദിയഡുക്കയിലെ ഒമ്പതുപേരും ചെമ്മനാട്ടെ 14പേരും പുല്ലൂർ പെരിയയിലെയും പടന്നയിലെയും നാലുപേർ വീതവും അജാനൂർ, കുംബഡാജെ, കുമ്പള, ചെറുവത്തൂർ എന്നിവിടങ്ങളിലെ രണ്ടുപേർ വീതവും പള്ളിക്കരയിലെ 10 പേരും ഇന്നലെ രോഗമുക്തരായി