പേരാവൂർ: കൊട്ടിയൂർ ,കേളകം, കണിച്ചാർ, പേരാവൂർ മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. മരങ്ങൾ കടപുഴകി വീഴുകയും നിരവധി കാർഷിക വിളകൾക്ക് നാശമുണ്ടാവുകയും ചെയ്തു. കണിച്ചാറിലെ പൂളക്കുറ്റി താഴെ വെള്ളറയിലെ വരപുറത്ത് സന്തോഷിന്റെ വാടക വീട് പൂർണ്ണമായും തകർന്നു. ഓടുകൾ വീണ് സന്തോഷിനും ഭാര്യ ദിവ്യയ്ക്കും പരിക്കേറ്റു.

ഇരിട്ടി പേരാവൂർ റോഡിൽ നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ റോഡരികിലെ മരം റോഡിലേക്ക് പൊട്ടിവീണതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അടക്കാത്തോട്ടിലെ താന്നിവേലിൽ ബോബിയുടെ വീടിന്റെ മുകളിൽ തേക്ക് മരം കടപുഴകി വീണു. 11ലൈനുകൾക്ക് ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചതിനാൽ പേരാവൂർ മേഖലയിലും വൈദ്യുതി വിതരണം തടസപ്പെട്ടു. വൈദ്യുതിബന്ധം ഇന്നലെ വൈകുന്നേരം പുനസ്ഥാപിച്ചു.