കണ്ണൂർ: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 61 പേരിൽ 38 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. വിദേശത്തു നിന്നെത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 17 പേർക്കും രണ്ട് ഡി.എസ്.സി ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 49 പേർ രോഗമുക്തരായി.
ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 28, തളിപ്പറമ്പ് സ്വദേശി 36, മസ്‌കറ്റിൽ നിന്നെത്തി കൊവിഡ് ഇതര കാരണങ്ങളാൽ ജൂലായ് 31ന് മരിച്ച കോട്ടയം മലബാർ സ്വദേശി 63കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബംഗളൂരുവിൽ നിന്നെത്തിയ അഞ്ചരക്കണ്ടി സ്വദേശികളായ അഞ്ച് വയസുകാരൻ, ഒരു വയസുകാരൻ, 25കാരി, മുണ്ടേരി സ്വദേശി 23, ചപ്പാരപ്പടവ് സ്വദേശി 30, മട്ടന്നൂർ സ്വദേശികളായ 25കാരൻ, 29കാരൻ, തലശ്ശേരി സ്വദേശി 55, പേരാവൂർ സ്വദേശി അഞ്ച് വയസുകാരി, മൈസൂരിൽ നിന്നെത്തിയ ചിറ്റാരിപ്പറമ്പ സ്വദേശി 42, കുന്നോത്ത്പറമ്പ് സ്വദേശി 53, ബെല്ലാരിയിൽ നിന്ന് എത്തിയ മട്ടന്നൂർ സ്വദേശി 31, തമിഴ്നാട്ടിൽ നിന്നെത്തിയ പന്ന്യന്നൂർ സ്വദേശി 38, കർണാടകയിൽ നിന്നെത്തിയ ഇരിട്ടി സ്വദേശി 22 ശ്രീകണ്ഠാപുരം സ്വദേശി 29, മുംബൈ നാസികിൽ നിന്നെത്തിയ കീഴല്ലൂർ സ്വദേശിനി 26, അരുണാചൽ പ്രദേശിൽ നിന്നെത്തിയ ആന്തൂർ സ്വദേശി 23 എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.
ഇരിക്കൂർ സ്വദേശിയായ യുനാനി ഡോക്ടർ 26കാരനും ഡി.എസ്.സി ഉദ്യോഗസ്ഥരായ ജമ്മുകാശ്മീർ, ഉത്തർപ്രദേശ് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.
രോഗബാധിതർ 1537
രോഗമുക്തർ 1149
ചികിത്സയിൽ 320
നിരീക്ഷണത്തിൽ 9629
33644 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 33644 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 32765 എണ്ണത്തിന്റെ ഫലം വന്നു. 879 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
19 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ
ആന്തൂർ 24, ചപ്പാരപ്പടവ് 5, കന്നോത്തുപറമ്പ 1, മട്ടന്നൂർ 16, ചിറ്റാരിപ്പറമ്പ 4, കീഴല്ലൂർ 7, തലശ്ശേരി 17, 27, പിണറായി 19, ചെറുതാഴം 2, കടമ്പൂർ 13 , ചെമ്പിലോട് 11, അഞ്ചരക്കണ്ടി 12, കോളയാട് 9, 10, 13, ഇരിക്കൂർ 7, 8, മാട്ടൂൽ 12