തളിപ്പറമ്പ്: ഫുട്‌ബാൾ കളിക്കവെ കുഴഞ്ഞുവീണ് മരിച്ചു. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറിലെ പരേതനായ ചിറമ്മൽ ബാലൻ- സുമതി ദമ്പതികളുടെ മകൻ വിബിൻ (22) ആണ് മരിച്ചത്. ഒറ്റപ്പാലനഗർ ടാറ്റ ഗ്രൗണ്ടിൽ ഫുട്‌ബാൾ കളിക്കവെ ഇന്നലെ സന്ധ്യയോടെ ആണ് സംഭവം. ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ വിബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിച്ചത്. മന്നയിലെ ഹീറോ ഹോണ്ട ഷോറൂമിൽ ജീവനക്കാരനാണ്. സുബിൻ (ആംബുലൻസ് ഡ്രൈവർ) ഏക സഹോദരൻ. മൃതദേഹം കണ്ണൂരിലെ ആശുപത്രിയിൽ. കൊവിഡ് സ്രവപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ സംസ്‌ക്കാരം നടത്തുകയുള്ളൂ.