നീലേശ്വരം: അപകടം ക്ഷണിച്ച് വരുത്തും വിധം കാടുമൂടി കിടക്കുന്ന ട്രാൻസ്ഫോർമർ. ചോയ്യങ്കോട് വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള കോളിക്കാൽ തോടിനു സമീപത്തെ ട്രാൻസ്ഫോർമറാണ് അപകട ഭീതിയിൽ നിൽക്കുന്നത്.
ട്രാൻസ്ഫോർമറിൽ നിന്ന് തൊട്ടടുത്ത കുന്നിന് മുകളിൽ കൂടി കാരിമൂല ഭാഗത്തേക്ക് പോകുന്ന കമ്പിയിലും കാടുംവള്ളിയും കയറി പിടിച്ചിട്ടുണ്ട്. ട്രാൻസ്ഫോർമറിന്റെ സമീപത്ത് കന്നുകാലികളെ സമീപവാസികൾ കെട്ടാറുണ്ട്.
ട്രാൻസ്ഫോമറിനും വൈദ്യുതി ലൈനിലും കാടു മൂടി കിടക്കുന്ന വിവരം അധികൃതരെ നാട്ടുകാർ പലതവണ അറിയിച്ചിട്ടും കാട് വെട്ടിത്തെളിക്കാൻ തയ്യാറായിട്ടില്ല. ഈ ഭാഗത്തേക്കുള്ള വൈദ്യുതി നിലച്ചാൽ ഫ്യൂസ് കെട്ടാനും മറ്റും വൈദ്യുതി വകുപ്പധികൃതർ വരാറില്ലെന്നും നാട്ടുകാർ പറയുന്നു. കനത്തമഴപെയ്യുന്ന ഈ വേളയിൽ ട്രാൻസ്ഫോർമാർ വൻ ഭീഷണി ഉയർത്തുകയാണ്.