ചെറുവത്തൂർ: കർശന നിയന്ത്രണങ്ങളോടെ മടക്കര മത്സ്യ ബന്ധന തുറമഖം പത്ത് മുതൽ വീണ്ടും സജീവമാകും. കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായുള്ള നടപടികളോടെയാണ് തുറമുഖത്തേക്കുള്ള പ്രവേശനം അനുവദിക്കുക. ഇതു പ്രകാരം മത്സ്യമേഖലയിലെ മൊത്തക്കച്ചവടക്കാർ, കാടങ്കോട്, മടക്കര എന്നീ രണ്ട് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ടവർ തുടങ്ങിയവർക്ക് മാത്രമാണ് തുറമുഖത്തേക്ക്

പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിനാൽ ചെറുകിട മത്സ്യ വിൽപനക്കാരായ സ്ത്രീ തൊഴിലാളികൾ, സൈക്കിൾ, റിക്ഷ, ടെംപോ തുടങ്ങിയ ചെറു വാഹനങ്ങളിൽ കൊണ്ടു പോയി മത്സ്യം വിൽപന നടത്തുന്നവർ എന്നിവർക്കായി പ്രത്യേക കേന്ദ്രങ്ങളിലും, മത്സ്യ മാർക്കറ്റുകളിലും മത്സ്യം എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യം ആവശ്യമുള്ള ചെറുകിട കച്ചവടക്കാർ സഹകരണ സംഘം സെക്രട്ടറിമാരുടെ വാട്സ് ആപ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ 960585 1523, 9497504901.