കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ സർജിക്കൽ വാർഡിൽ ജൂലായ് 17, 25 തിയ്യതികളിലും ഐ.സി.യുവിൽ ജൂലായ് 25 നും പ്രസവ വാർഡിൽ ആഗസ്റ്റ് നാലിനും മെഡിക്കൽ വാർഡിൽ എട്ടിനും പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആശുപത്രി സന്ദർശിക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ് അറിയിച്ചു.

വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രി സന്ദർശിക്കുക. ആശുപത്രിയിൽ വരുന്നവർ മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. രോഗികളുടെ കൂടെ ഒരാൾ തന്നെ കൂട്ടിരിപ്പിനു വരിക. അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളുടെ കൂടെ പരിമിതമായ ആളുകൾക്ക് മാത്രമേ ആശുപത്രിയിൽ പ്രവേശനമുണ്ടാകൂ.