കാക്കയങ്ങാട്: ഇരിട്ടി - പേരാവൂർ റോഡിൽ കാക്കയങ്ങാട് ബാറിനു സമീപം വൻ മരം കടപുഴകി വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെസമയം തടസപ്പെട്ടു.

ഫയർഫോഴ്സ്, പൊലീസ്, കെ.എസ് ഇ.ബി അധികൃതർ, നാട്ടുകാർ എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റിയത്തിനു ശേഷം ഗതാഗതം പുനഃസ്ഥാപ്പിക്കുകയായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന ഇരിട്ടി - പേരാവൂർ റോഡിൽ ഇരുഭാഗങ്ങളിലുമായി നിരവധി മരങ്ങൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് ഒരു യുവതി മരണമടഞ്ഞിരുന്നു.