കണ്ണൂർ: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കൊവിഡ് രോഗവ്യാപന സാഹചര്യത്തിൽ ചടങ്ങ് മാത്രമായി ചുരുക്കും. പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കും. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജനപ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെ പാസ് നൽകിയായിരിക്കും ചടങ്ങുകളിൽ പങ്കെടുപ്പിക്കുക.
ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇതുസംബന്ധിച്ച യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മണിക്ക് ചടങ്ങ് ആരംഭിക്കും. 100 ൽ കുറഞ്ഞ ആളുകൾ മാത്രം ഉണ്ടാവുന്നവിധം പരിപാടികൾ ക്രമീകരിക്കും.