തളിപ്പറമ്പ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ 5 മാസത്തോളമായി അടഞ്ഞുകിടക്കുന്ന ജിംനേഷ്യങ്ങൾ ബുധനാഴ്ച മുതൽ തുറക്കാമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ ജില്ലാ ഭരണകൂടം നടപടി പുനഃപരിശോധിക്കണമെന്ന് കണ്ണൂർ ജില്ലാ പവർലിഫ്ടിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒട്ട് മിക്ക ജില്ലകളിലേയും ജിംനേഷ്യങ്ങൾ തുറന്നു കിടക്കുമ്പോൾ താരതമ്യേന കൊവിഡ് വ്യാപനം കുറഞ്ഞ കണ്ണൂരിൽ പ്രവർത്തന അനുമതി നിഷേധിച്ച നടപടി, മാസങ്ങളോളമായി ദുരിതം അനുഭവിക്കുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം ട്രെയിനർമാർക്കും മറ്റുള്ളവർക്കും ജീവിതമാർഗം ഇല്ലാതാകുന്ന നടപടിയാണെന്ന് പ്രസിഡന്റ് പി.കെ.അബ്ദുൾ ജബ്ബാർ, സെക്രട്ടറി അശോക് കുമാർ.കെ എന്നിവർ ചൂണ്ടിക്കാട്ടി.