corona

കാസർകോട്: ജില്ലയിൽ 152 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത നാല് പേരുൾപ്പെടെ 139 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേർ വിദേശത്ത് നിന്നും 7പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ചികിത്സയിൽ ഉണ്ടായിരുന്ന 61 പേർക്ക് ഇന്നലെ രോഗം ഭേദമായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 1018 പേരാണ്

കാസർകോട് നഗരസഭ 28, പള്ളിക്കര 20, തൃക്കരിപ്പൂർ 15, പടന്ന 14, ചെങ്കള 12, ഉദുമ 11, കാഞ്ഞങ്ങാട് നഗരസഭ ഒമ്പത്, മംഗൽപാടി 8 , കുമ്പള ആറ്, വോർക്കാടി,മധൂർ മൂന്ന് വീതം നീലേശ്വരം നഗരസഭ ,മഞ്ചേശ്വരം ,ചെമ്മനാട് രണ്ട് വീതം, പിലിക്കോട്, കള്ളാർ, മൊഗ്രാൽപുത്തൂർ, മീഞ്ച ഒന്നുവീതം എന്നിങ്ങനെയാണ് സമ്പർക്കം മൂലം രോഗം ബാധിച്ചവരുടെ കണക്ക്..
ഖത്തറിൽ നിന്നെത്തിയ 3 അജാനൂർ സ്വദേശികൾക്കും ഒരു നീലേശ്വരം സ്വദേശിക്കും യു.എ.ഇയിൽ നിന്നെത്തിയ ഒരു പുത്തിഗെ സ്വദേശിക്കും ബ്രസീൽ നിന്നെത്തിയ ഒരു മംഗൽപാടി സ്വദേശിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
പശ്ചിമബംഗാളിൽ നിന്നെത്തിയ ഒരു കാസർകോട് നഗരസഭാ സ്വദേശിക്കും യു.പിയിൽ നിന്നെത്തിയ രണ്ട് ചെങ്കള സ്വദേശികൾക്കും ഒരു പള്ളിക്കര സ്വദേശിക്കും ജമ്മുകശ്മീരിൽ നിന്നെത്തിയ ഒരു നീലേശ്വരം നഗരസഭാ സ്വദേശിക്കും പിലിക്കോട് സ്വദേശിയായ ഒരാൾക്കും ആൻഡമാനിൽ നിന്നെത്തിയ മറ്റൊരു പിലിക്കോട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു

രോഗമുക്തർ 61

ചികിത്സയിൽ 1018

നിരീക്ഷണത്തിൽ 4329