കണ്ണൂർ: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 33 പേരിൽ 17 പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെ. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 14 പേർക്കും ഡി.എസ്.സിയിലെ ഒരു ഡോക്ടർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അബൂദാബിയിൽ നിന്നെത്തിയ രാമന്തളി സ്വദേശിനി 58, ബംഗളൂരുവിൽ നിന്നെത്തിയ ഇരിട്ടി സ്വദേശി 32, പാനൂർ സ്വദേശികളായ ഏഴ് വയസ്സുകാരൻ, 15കാരൻ, 39കാരി, 35കാരി, കണ്ണൂർ കോർപ്പറേഷൻ സ്വദേശി 49, ചിറ്റാരിപ്പറമ്പ സ്വദേശികളായ 22കാരി, 52കാരൻ, കുന്നോത്തുപറമ്പ സ്വദേശികളായ 44കാരൻ, 49കാരൻ, പഞ്ചാബിൽ നിന്നെത്തിയ അയ്യൻകുന്ന് സ്വദേശി 29, കർണാടകയിൽ നിന്നെത്തിയ അയ്യൻകുന്ന് സ്വദേശി 52,ഗുണ്ടൽപേട്ടയിൽ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 54, ശ്രീനഗറിൽ നിന്നെത്തിയ ചെറുതാഴം സ്വദേശി 28 എന്നിവരാണ് പുറത്തു നിന്നെത്തിയവർ.
മാട്ടൂൽ സ്വദേശികളായ 35കാരി, 68കാരൻ, കൂത്തുപറമ്പ സ്വദേശി 11 വയസ്സുകാരൻ, പയ്യന്നൂർ സ്വദേശി 35, കോടിയേരി സ്വദേശി രണ്ടുവയസ്സുകാരി, താഴെ ചൊവ്വ സ്വദേശി 54, പാനൂർ സ്വദേശികളായ 54 വയസുള്ള രണ്ടുപേർ, പരിയാരം സ്വദേശി 37, മയ്യിൽ സ്വദേശി 45, പടിയൂർ സ്വദേശി 56, ചാലാട് സ്വദേശി 24, പെരിങ്ങോം സ്വദേശി മൂന്നു വയസ്സുകാരൻ, മാട്ടൂൽ സ്വദേശികളായ 26കാരൻ, ആറു വയസ്സുകാരൻ, പട്ടുവം സ്വദേശിനി 31, തളിപ്പറമ്പ സ്വദേശി 36 എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കോഴിക്കോട് സ്വദേശിയായ മിലിറ്ററി ആശുപത്രിയിലെ 35കാരനായ ഡോക്ടർക്കും കൊവിഡ് പോസിറ്റീവായി.
രോഗബാധിതർ 1570
രോഗ മുക്തർ 1159
നിരീക്ഷണത്തിൽ 9721
ചികിത്സയിൽ 403
34477 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 34477 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 33272 എണ്ണത്തിന്റെ ഫലം വന്നു. 1205 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
10 പേർക്ക് കൂടി രോഗമുക്തി
കുറ്റ്യാട്ടൂർ സ്വദേശി 47കാരൻ, 42കാരൻ, നാല് ഡി.എസ്.സി ഉദ്യോഗസ്ഥർ, ചൊക്ലി സ്വദേശികളായ 24കാരി, 46കാരി, 53കാരൻ, 18കാരൻ എന്നിവരാണ് ഇന്നലെ രോഗമുക്തരായത്.