പാപ്പിനിശ്ശേരി: പിലാത്തറ-പാപ്പിനിശ്ശേരി റോഡിന്റെ പ്രധാന ഭാഗമായ റെയിൽവേ മേൽപ്പാലത്തിന്റെ പാപ്പിനിശ്ശേരി ഭാഗത്ത് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇവ കത്തുന്നില്ല. 2018ൽ ഉദ്ഘാടന സമയത്ത് 27 ലൈറ്റുകൾ സ്ഥാപിച്ചുവെങ്കിലും ഇപ്പോൾ ഒന്ന് മാത്രമാണ് ഇടയ്ക്ക് പ്രകാശിക്കുന്നത് . നിരവധി വാഹനങ്ങൾ നിരന്തരം കടന്നു പോകുന്ന ഇവിടെ വെളിച്ചമില്ലാത്തത് രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും, വാഹന ഗതാഗതത്തിനും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അനെർട്ടിന് മെയിന്റനൻസ് കരാർ നൽകുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നതേയുള്ളുവെന്നും കരാർ ഒപ്പുവെച്ചാൽ മാത്രമേ നടപടിയാവൂ എന്നാണ് മറുപടി കിട്ടിയത്. ഏറെ തിരക്ക് പിടിച്ച റോഡിൽ കനത്ത മഴയിൽ വെളിച്ചമില്ലാത്തത് അപകട ഭീഷണി ഉയർത്തുകയാണ്.