കാസർകോട്: ജില്ലയിൽ 168 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 164 പേർക്കും വിദേശത്ത് നിന്നെത്തിയ നാല് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം 123 പേർ രോഗമുക്തരായത് ജില്ലയ്ക്ക് ആശ്വാസമായി.
കാഞ്ഞങ്ങാട് നഗരസഭയിൽ നാല്, കാസർകോട് 31, ചെറുവത്തൂർ ഒന്ന്, ഉദുമ 33, പള്ളിക്കര 34, ചെമ്മനാട് 21, തൃക്കരിപ്പൂർ 17,
അജാനൂർ നാല്, ബദിയഡുക്ക രണ്ട്, മംഗൽപാടി അഞ്ച്, കള്ളാർ ഒന്ന്, നീലേശ്വരം രണ്ട്, പുല്ലൂർ പെരിയ ഒന്ന്, കുമ്പള നാല്, വോർക്കാടി ആറ്, മീഞ്ച ഒന്ന്, മൊഗ്രാൽ പുത്തൂർ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്.
കാസർകോട് നഗരസഭയിൽ
300 കടന്ന് രോഗബാധിതർ
ഇതുവരെയായി കാസർകോട് നഗരസഭയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. ഓഗസ്റ്റ് ഏഴിലെ കണക്കുകൾ പ്രകാരം കാസർകോട് നഗരസഭയിൽ ഇതുവരെയായി 310 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുമ്പളയിൽ ഗ്രാമ പഞ്ചായത്തിൽ 240 പേർക്കും ചെങ്കള ഗ്രാമ പഞ്ചായത്തിൽ 227 പേർക്കും ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ 172 പേർക്കും മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിൽ 154 പേർക്കും ഉദുമ ഗ്രാമ പഞ്ചായത്തിൽ 138 പേർക്കും പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ 135 പേർക്കും മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ 120 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
123 പേർക്ക് രോഗം ഭേദമായി
കൊവിഡ് ബാധിച്ച് വിവിധ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കാസർകോട് ജില്ലക്കാരായ 123 പേർ രോഗവിമുക്തരായി. കാസർകോട് നഗരസഭ 15, മധൂർ 13 , മഞ്ചേശ്വരം 12, ചെങ്കള 10, ചെമ്മനാട് 9, കുമ്പള 8, കളളാർ 6, മംഗൽപ്പാടി ,ബളാൽ, വൊർക്കാടി, പള്ളിക്കര 4 വീതം, പടന്ന, നീലേശ്വരം നഗരസഭ, പനത്തടി, പുല്ലൂർപെരിയ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നഗരസഭ, മീഞ്ച, ഉദുമ 3 വീതം, പുത്തിഗെ, ബേഡടുക്ക 2 വീതം, മൊഗ്രാൽപുത്തൂർ, കാറഡുക്ക, കയ്യൂർ ചീമേനി, കുറ്റിക്കോൽ, മടിക്കൈ ,അജാനൂർ 1 വീതം എന്നിങ്ങനെയാണ് തദ്ദേശ സ്വയംഭരണാടിസ്ഥാനത്തിൽ രോഗവിമുക്തരായവരുടെ കണക്ക്.
രോഗം സ്ഥിരീകരിച്ചതിൽ 14 കുട്ടികളും
ഓഗസ്റ്റ് ഏഴിന് പത്ത് വയസു വരെയുള്ള 14 കുട്ടികൾക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ കുമ്പള പഞ്ചായത്തിലെ നാല് മാസം മാത്രം പ്രായമുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ഉദുമ ഗ്രാമ പഞ്ചായത്തിൽ 4 കുട്ടികൾക്കും കാസർകോട് നഗരസഭയിൽ മൂന്ന് കുട്ടികൾക്കും പള്ളിക്കര, മംഗൽപ്പാടി ഗ്രാമപഞ്ചായത്തുകളിൽ രണ്ടു വീതം കുട്ടികൾക്കും ചെമ്മനാട് , കുമ്പള, വോർക്കാടി ഗ്രാമപഞ്ചായത്തുകളിൽ ഒന്നു വീതം കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.എല്ലാവർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്.