കണ്ണൂർ: ജില്ലയിൽ ഇന്നലെ 13 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 24 പേർ കൂടി ഇന്ന് രോഗമുക്തി നേടി.
ആഗസ്റ്റ് 5നു മരിച്ചി ചിറക്കൽ സ്വദേശി 61കാരൻ, തളിപ്പറമ്പ സ്വദേശി 25കാരി, രാമന്തളി സ്വദേശി 16കാരി, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശികളായ 39കാരി, 13കാരി, ചെങ്ങളായി സ്വദേശി 40കാരി, ചേലോറ സ്വദേശി 42കാരൻ, തലശ്ശേരി സ്വദേശി 23കാരി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ലാബ് ടെക്നീഷ്യൻ പരിയാരം സ്വദേശി 24കാരി, പാർട് ടൈം സ്വീപ്പർ രാമന്തളി സ്വദേശി 40കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.
സൗദി അറേബ്യയിൽ നിന്നെത്തിയ ധർമ്മടം സ്വദേശി 37കാരൻ, ബെംഗളൂരുവിൽ നിന്നെത്തിയ കൊട്ടിയൂർ സ്വദേശി 28കാരൻ, ജമ്മു കാശ്മീരിൽ നിന്നെത്തിയ ആന്തൂർ സ്വദേശി 26കാരൻ എന്നിവരാണ് പുറത്തുനിന്നെത്തിയവർ.
ജില്ലയിൽ നിന്ന് ഇതുവരെ 35521 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34389 എണ്ണത്തിന്റെ ഫലം വന്നു. 1132 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിതർ 1583
രോഗമുക്തർ 1183
നിരീക്ഷണത്തിൽ 9679